പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്റെ ആദ്യനോവല്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ജെയ്ന്‍ ഓസ്റ്റിന് സ്വന്തം പേരുപയോഗിക്കാനോ പ്രസാധകനെ കണ്ടത്താനോ എളുപ്പമായിരുന്നില്ല. ഗാര്‍ഹിക മണ്ഡലത്തില്‍ മാത്രം വ്യവഹരിച്ചിരുന്ന ആംഗലേയ വനിതകളുടെ മൊത്തം പ്രശ്‌നമായിരുന്നു അത്. നോവലിലൂടെ ഗാര്‍ഹിക മണ്ഡലത്തെയും വ്യവസ്ഥാപിത സമൂഹഘടനയെയും ഭേദിക്കാന്‍ ശ്രമിച്ച ജെയ്ന്‍ ഓസ്റ്റിന് ആ വ്യവസ്ഥക്ക് വഴങ്ങാതിരിക്കാനും നിവൃത്തിയില്ലായിരുന്നു. ആദ്യ നോവലായ വിവേകവും വികാരവും ( Sense and Sensibility) 1811ല്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ A Lady എന്ന തൂലികാനാമത്തിലേക്ക് അവര്‍ക്കു സ്വയം മറച്ചുവയ്‌ക്കേണ്ടി വന്നു. പ്രസിദ്ധീകരണച്ചെലവും [...]
The post വിവേകവും വികാരവും ഏറ്റുമുട്ടുമ്പോള്‍ appeared first on DC Books.