ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കാമെന്ന് ലഷ്‌കര്‍ ഇ തൊയ്ബ മേധാവി ഹാഫിസ് മുഹമ്മദ് സയിദിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നു കുറ്റപ്പെടുത്തിയ സയിദ് ഇതനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാരോപിച്ച സയിദ് താന്‍ പാക്ക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ച ശേഷമാണ് പാക്ക് സേന ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതെന്ന വാര്‍ത്ത നിഷേധിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് താന്‍ നിയന്ത്രണ രേഖയ്ക്കു സമീപം എത്തിയിരുന്നതായി തെളിയിക്കാന്‍ [...]
↧