വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ എന്നത് തീര്‍ത്തും ഭാഗ്യത്തിന്റെയും നിര്‍ഭാഗ്യത്തിന്റെയും കളിയാണ്. എന്നാല്‍ സൂപ്പര്‍താരമായിരുന്നാലും ചില സമയങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കും എന്ന് തിരിച്ചറിയുകയാണ് സഞ്ജയ് ദത്ത്. ഖല്‍നായക്കും നായക്കും ആയി തിളങ്ങിയതിനുശേഷം വിധിവൈപരീത്യത്താല്‍ തടവറയിലെത്തിയ അദ്ദേഹം ഇപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരെ ഗുമസ്തപ്പണി ചെയ്ത് സഹായിക്കുകയാണ്. പൂനയിലെ യെര്‍വാഡ ജയിലില്‍ സഞ്ജയ് ദത്ത് സന്തുഷ്ടനാണെന്നാണ് സൂചന. കഠിനജോലികള്‍ക്കു പകരം ഓഫീസ് ജോലി ലഭിച്ചതിനാല്‍ എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. എഴുത്തെന്നു പറഞ്ഞാല്‍ കഥയോ നോവലോ [...]
The post മുന്നാഭായ് ജയിലില്‍ ഗുമസ്തപ്പണി ചെയ്യുകയാണ് appeared first on DC Books.









