കമല്‍ഹാസന്റെ ബ്രഹ്മാണ്ഡചിത്രം വിശ്വരൂപം ഫെബ്രുവരി രണ്ടിന് ഡി ടി എച്ചിലൂടെ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി. തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുമ്പ് നിശ്ചയിച്ചിരുന്ന തിയേറ്ററിനു മുമ്പ് ഡി ടി എച്ച് എന്ന പദ്ധതി മാറിപ്പോയെങ്കിലും റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ പടം ഡി ടി എച്ചിലെത്തുന്നതിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഡി ടി എച്ച് സേവനദാതാക്കളുടെ കണക്കുകൂട്ടല്‍. ഡി ടി എച്ചിലൂടെ വിശ്വരൂപം ദര്‍ശിക്കാന്‍ തമിഴിന് 1000, ഹിന്ദി, തെലുങ്ക് 500 എന്നിങ്ങനെയായിരുന്നു ആദ്യം നിശ്ചയിച്ച നിരക്കുകള്‍. മാറിയ സാഹചര്യത്തില്‍ നിരക്ക് കുറയുമോ എന്ന് [...]
↧