അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിമാരില്‍ പ്രസിദ്ധനും അദ്ദേഹത്തിന്റെ സന്തതസഹചാരിയുമായിരുന്നു ബീര്‍ബല്‍ . ഭരണരംഗത്ത് അക്ബര്‍ ചക്രവര്‍ത്തി നേരിടേണ്ടിവന്ന പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ബീര്‍ബര്‍ അദ്ദേഹത്തെ സഹായിച്ചു. സങ്കീര്‍ണ്ണ തര്‍ക്ക വിഷയങ്ങളില്‍ സത്യം കണ്ടെത്തി നീതിയുക്തമായ വിധി പ്രസ്താവിക്കുന്നതിനും ബീര്‍ബലിന് സാധിച്ചു. ചക്രര്‍ത്തിയുടെ തീരുമാനങ്ങളിലുള്ള തെറ്റുകള്‍ തിരുത്തിയ ബീര്‍ബല്‍ അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിക്കുന്ന തരത്തിലുമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗ്രഹീതനുമായ ബീര്‍ബല്‍ ബുദ്ധിമുട്ടുകളെ അവസരരോചിതമായി നേരിട്ട്, അരമനരഹസ്യങ്ങള്‍ കൈകാര്യം ചെയ്തു. ഫലിതം കൊണ്ടും ബുദ്ധികൊണ്ടും അദ്ദേഹത്തിന് എളുപ്പത്തില്‍ [...]
The post ബുദ്ധിമാനായ ബീര്‍ബലിന്റെ കഥകള്‍ appeared first on DC Books.