മലയാളത്തിന്റെ സംഗീതചക്രവര്‍ത്തി ദക്ഷിണാമൂര്‍ത്തി വിടവാങ്ങി. നാലു തലമുറകള്‍ക്കുവേണ്ടി സംഗീതമൊരുക്കിയ ഇതുപോലൊരു സംഗീതജീവിതത്തിന് ലോകത്തിലാര്‍ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. കെ.കെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍ . ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിന്‍ ജോസഫ് പാടുകയുണ്ടായി. പാര്‍വ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. ദക്ഷിണാമൂര്‍ത്തിക്ക് [...]
The post ചന്ദ്രികയില്‍ അലിഞ്ഞ ചന്ദ്രകാന്തം appeared first on DC Books.