പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ നേരിടുന്ന അവഗണനക്കും എതിരെയുള്ള പോരാട്ടത്തില്‍ തനിക്കു കവചം ഒരുക്കുന്നതു കവിതയാണെന്ന് സുഗതകുമാരി. സാഹിത്യത്തിനുള്ള 2012ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി തലസ്ഥാന നഗരിയിലെ നാഷണല്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍ വേദിയില്‍ നടത്തിയ പ്രസംഗം കവിതയ്ക്കും മലയാള ഭാഷയ്ക്കുമുള്ള കവയിത്രിയുടെ ആദരവു കൂടിയായിരുന്നു. കവിത എനിക്കു ശ്വാസമാണ്. അത് അനായാസമായി എന്നിലേക്കു വരുന്നു. എന്റെ മാതൃഭാഷയ്ക്കു ലഭിച്ച അംഗീകാരമാണു പുരസ്‌കാരം. എന്റെ ശ്രേഷ്ഠഭാഷയ്ക്കു പുരസ്‌കാരം സമ്മാനിക്കുന്നു. രാജ്യത്തെ ഏറ്റവും ബഹുമാന്യമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്ന് എന്നിലൂടെ മലയാളത്തിനു [...]
The post സുഗതകുമാരി സരസ്വതി സമ്മാന്‍ ഏറ്റുവാങ്ങി appeared first on DC Books.