കേരളത്തെയും കേരളീയരെയും ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള ഭാഷാ വിദഗ്ധസമിതിയുടെ ശുപാര്‍ശ വന്നത്. മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രതികൂല തീരുമാനമൊന്നും എടുക്കാനിടയില്ലാത്തതു കൊണ്ട് പദവി ലഭ്യമായി എന്ന ഉറപ്പിലാണ് കേരളം. ക്ലാസ്സിക് പദവിയിലേക്ക് ഭാഷ ഉയരുന്നതോടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് കൈരളിയെ കാത്തിരിക്കുന്നത് എന്നതും നല്ല വാര്‍ത്ത തന്നെ. 2012 ജനുവരി 21നു ചേര്‍ന്ന വിദഗ്ധ സമിതി മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പദവിക്കായി സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും വീണ്ടും മുറവിളികളുയര്‍ന്നപ്പോള്‍ [...]
↧