സംസ്ഥാന സ്‌കൂള്‍ യുവജനോത്‌സവത്തില്‍ സമ്മാനിതരാകുന്ന വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. മലപ്പുറത്ത് നടക്കുന്ന 53ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്‌സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധന ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരും. ആയിരം രൂപയുടെ സമ്മാനത്തുക ഇനി രണ്ടായിരം രൂപയായിരിക്കും. 800 രൂപ 1600 ആയും 600 രൂപ 1200 ആയും വര്‍ദ്ധിപ്പിച്ചു. വിജയികളുടെ ഗ്രേസ് മാര്‍ക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 242 [...]
↧