ഭക്തകവി പൂന്താനത്തിനു തുല്യനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ . എന്നും ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് ആ ജീവിതം. എണ്‍പതാം പിറന്നാള്‍ ദിനത്തിലും അതിന് മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. പിറന്നാള്‍ സദ്യയും ആഘോഷങ്ങളും ഒഴിവാക്കി പതിവു പിറന്നാള്‍ ദിനം പോലെ അന്നും വെളുപ്പിനെ എഴുന്നേറ്റ് ഗുരുവായൂരപ്പനെ തൊഴണം. ഭഗവാന്റെ നിവേദ്യച്ചോറു മാത്രമായിരിക്കും ആഗസ്റ്റ് നാലിന് പുതൂരിന്റെ ഭക്ഷണം. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ഇല്ലത്ത് അകായില്‍ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടിലാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ജനനം. [...]
The post ഗുരുവായൂരപ്പന്റെ സന്നിധിയില്‍ പുതൂരിന് എണ്‍പതാം പിറന്നാള്‍ appeared first on DC Books.