അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ കോണ്‍സുലേറ്റിന്റെ ഗേറ്റിന് പുറത്തുവച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു സ്‌ഫോടനം. കോണ്‍സുലേറ്റിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയില്‍ കോണ്‍സുലേറ്റ് കെട്ടിടത്തിനും സമീപത്തെ നിരവധി കടകള്‍ക്കും കേടുപാട് പറ്റി. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും വഴിയാത്രക്കാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ [...]
The post അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം തീവ്രവാദി ആക്രമണം appeared first on DC Books.