കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുമെന്നതിനാല്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തുകയും സ്പില്‍വേ വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പെരിയാറിന്റെ തീരങ്ങളില്‍ ഏഴു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
The post മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി : തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം appeared first on DC Books.