രാജ്യാന്തര നാടകോത്സവത്തിന് ജനുവരി പതിനഞ്ചിന് വൈകുന്നേരം തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ തിരി തെളിയും. ആറുമണിക്ക് ഭരത് മുരളി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ സി ജോസഫ് മേള ഉത്ഘാടനം ചെയ്യും. അഞ്ച് വ്യത്യസ്ത വേദികളിലായി രാജ്യാന്തരം, ദേശീയം, പ്രാദേശികം, ഏകാംഗം, പരമ്പരാഗതം എന്നീ ഇനങ്ങളില്‍ പെട്ട നാല്പത് നാടകങ്ങളാണ് അരങ്ങേറുന്നത്. മേള ജനുവരി 22ന് സമാപിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ റൊമാനിയ, പോളണ്ട്, ജോര്‍ജിയ, ഉസ്ബക്കിസ്ഥാന്‍, ഇറ്റലി, നോര്‍വേ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌പെയിന്‍, അമേരിക്ക, [...]
↧