പക്ഷികളുടെ ജീവിതവും പക്ഷിക്കൂടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൗതുകം നിറഞ്ഞ ഒട്ടനവധി വസ്തുതകളുണ്ട്. പക്ഷിക്കൂടുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖയാണ് കാലിയോളജി. പക്ഷികള്‍ക്ക് കൂടു താല്‍ക്കാലികമായ ഒരു താമസസ്ഥലം മാത്രമാണ്. സ്ഥിരവാസത്തിനുവീട് നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ജന്തുലോകത്ത് മനുഷ്യന്‍ മാത്രമാണ്. ഓരോ പ്രജനനകാലത്തും ഓരോ കൂട് എന്നതാണ് പക്ഷികളുടെ പൊതുസ്വഭാവം. പ്രജനനകാലമാണ് പക്ഷികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടം. ഓരോവര്‍ഷവും ചുരുങ്ങിയത് ഒരു തവണ മുതല്‍ അഞ്ചും ആറും തവണ വരെ കൂടുകെട്ടി പ്രജനനം നിര്‍വ്വഹിക്കുന്ന പക്ഷികള്‍ പക്ഷിലോകത്തു ധാരാളമുണ്ട്. എത്രമാത്രം [...]
The post പക്ഷിക്കൂട്ടിലെ കൗതുകക്കാഴ്ചകള്‍ appeared first on DC Books.