കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. പുഞ്ച് മേഖലയില്‍ നിയന്ത്രണയ്ക്ക് സമീപം പെട്രോളിങ്ങിനിടയിലാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞു കയറിയ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നതായി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥിരീകരിച്ചു. സംഭവം ഇന്ത്യാ-പാക്ക് ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
The post കശ്മീരില്‍ വെടിവെപ്പ് : അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു appeared first on DC Books.