മത്സരപരീക്ഷകളെ വച്ചു നോക്കുമ്പോള്‍ കേരള പിഎസ്‌സി പരീക്ഷകള്‍ ലളിതമാണ്. എന്നാല്‍ ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പോലും പതറിപ്പോകുന്നവരാണ് ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളും. ഇതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമാകുന്നത് നല്ലൊരു ജോലിയും അതുവഴി ഭാവിയുമാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലെ അപാകതയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിസംശയം തിരഞ്ഞെടുക്കാവുന്ന പുസ്തകമാണ് പിഎസ്‌സി നിരന്തരം ആവര്‍ത്തിക്കുന്ന പതിനായിരം ചോദ്യങ്ങള്‍ . പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. പിഎസ്‌സി പരീക്ഷകളില്‍ പൊതുവിജ്ഞാന മേഖലയില്‍ നിന്ന് ചോദിക്കുന്ന ചോദ്യങ്ങളിലധികവും [...]
The post പിഎസ്‌സി പരീക്ഷകളെ വരുതിയിലാക്കാന്‍ ഒരു പുസ്തകം appeared first on DC Books.