വേഷപ്പകര്‍ച്ചയുമായി ദിലീപ് എത്തുമ്പോളെല്ലാം മലയാളി നെഞ്ചേറ്റിയിട്ടുണ്ട്. കൂനനായും ചാന്തുപൊട്ടായും പെണ്ണായും ജനപ്രിയ നായകന്‍ പകര്‍ന്നാടിയപ്പോള്‍ അവാര്‍ഡ് കമ്മിറ്റിക്കാരുടെ കണ്ണില്‍ അതൊക്കെ മിമിക്രിയായി മാറിയപ്പോളും തിയേറ്ററുകള്‍ ഉത്‌സവപ്പറമ്പുകളായി എന്നത് സത്യം. ഇപ്പോഴിതാ അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ ഒരു കഥാപാത്രമായി ദിലീപ് വീണ്ടും അരങ്ങുതകര്‍ക്കാന്‍ എത്തുന്നു. ശബ്ദവൈകല്യമുള്ള പ്ലാപ്പറമ്പില്‍ സൗണ്ട് തോമ എന്ന മുറിച്ചുണ്ടനായാണ് ഇത്തവണ ദിലീപ് വേഷമിടുന്നത്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ആണ് സൗണ്ട് തോമയെ ഒരുക്കുന്നത്. ചാന്തുപൊട്ട് ദിലീപിനു സമ്മാനിച്ച ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്നു. നമിത [...]
↧