ഏറെനാളായി ഇളയ ദളപതിയുടെ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരുന്ന തലൈവാ എന്ന ചിത്രത്തിനും കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ ദുര്‍വിധി! ലോകവ്യാപകമായി ആഘോഷത്തോടെ തലൈവാ റിലീസായപ്പോള്‍ തമിഴ്‌നാട്ടില്‍ മാത്രം ചിത്രത്തിന് റിലീസ് ഇല്ല. ചില തിയേറ്ററുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണി നിമിത്തമാണ് തമിഴ്‌നാട് റിലീസിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആയത്. ആഗസ്ത് ഒമ്പതിന് തലൈവായുടെ റിലീസ് നിശ്ചയിച്ച് അഡ്വാന്‍സ് ബുക്കിംഗ് കൊഴുക്കുന്നതിനിടയിലാണ് ഏഴാം തീയതി രാവിലെ ഭീഷണി സന്ദേശം ലഭിക്കുന്നത്. അതോടുകൂടി തിയേറ്ററുകാര്‍ ആശങ്കയിലായി. ബുക്കിംഗ് നിര്‍ത്തിവെച്ചു. എല്ലാ തിയേറ്ററുകളിലും പരിശോധന നടത്തി [...]
The post ബോംബ് ഭീഷണി: തലൈവാ തല്‍ക്കാലം തമിഴ്‌നാട്ടിലില്ല appeared first on DC Books.