തെരുവുനായ്ക്കള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ട് പ്രമുഖ തെന്നിന്ത്യന്‍ താരം ത്രിഷ ചെന്നൈ മേയര്‍ക്ക് കത്തെഴുതി. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി നഗരത്തിലെ 15 താവളങ്ങളില്‍ പൂട്ടിയിടാനുള്ള കോര്‍പ്പറേഷന്റെ തീരുമാനത്തെ എതിര്‍ത്തുകൊണ്ടാണ് ത്രിഷ കത്ത് അയച്ചിരിക്കുന്നത്. നായ്ക്കളെ ഒരുമിച്ച് പൂട്ടിയിടാനുള്ള തീരുമാനം ക്രൂരമാണെന്ന് ത്രിഷ പറയുന്നു. ഇങ്ങനെ ചെയ്ത സ്ഥലങ്ങളിലെല്ലാം നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ഇവയ്ക്ക് നല്‍കുന്ന ആഹാരം കൂട്ടത്തില്‍ ശക്തരായവര്‍ സ്വന്തമാക്കുകയും ദുര്‍ബലമായവയും പ്രായാധിക്യമുള്ളവയും ചാവുകയും ചെയ്യും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്നവ വേഗം രോഗബാധിതമാവുകയും ചെയ്യും. ജോധ്പൂരിലും ഭൂട്ടാനിലും നായ്ക്കള്‍ക്ക് [...]
The post തെരുവുനായ്ക്കള്‍ക്കു വേണ്ടി കണ്ണീരൊഴുക്കി ത്രിഷയുടെ കത്ത് appeared first on DC Books.