വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ തന്റെ കലാസൃഷ്ടികള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ആഗസ്റ്റ് പതിനൊന്നു മുതല്‍ ഇരുപത്തഞ്ചു വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടേയും ശില്‍പ്പങ്ങളുടേയും പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ നടക്കും. എ രാമചന്ദ്രന്റെ കേരളത്തിലെ ആദ്യ കലാപ്രദര്‍ശനം സംഘടിപ്പിക്കുന്നത് വദേര ആര്‍ട് ഗ്യാലറിയാണ്. പ്രദര്‍ശനം വിശ്വഭാരതി സര്‍വകലാശാലയിലെ കലാചരിത്രകാരന്‍ ആര്‍ ശിവകുമാര്‍ ക്യൂറേറ്റ് ചെയ്യുന്നു. 1964 മുതല്‍ 2013 വരെയുള്ള അരനൂറ്റാണ്ടുകാലത്തെ രാമചന്ദ്രന്റെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ 1935ല്‍ ജനിച്ച എ [...]
The post എ രാമചന്ദ്രന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചിയില്‍ appeared first on DC Books.