ഒരാളോട് കയര്‍ത്തു സംസാരിച്ചതിന്റെ പേരില്‍ ഇറച്ചിക്കച്ചവടക്കാരനായ കുഞ്ഞുപരീതിന് കോടതി കയറേണ്ടിവന്നു. കൈക്കൂലിക്ക് പേരുകേട്ട ഒരാളായിരുന്നു ന്യായാധിപന്‍. വാദിയും പ്രതിയും ന്യായാധിപന്റെ മുന്നില്‍ ഹാജരായി. പരീതിനെ കണ്ടതും ന്യായാധിപന്‍ ദേഷ്യത്തോടെ പറഞ്ഞു: ”നിങ്ങള്‍ ഇതു പലതവണയായി. ഇത്തവണ നിങ്ങളെ ഞാന്‍ വെറുതെ വിടുമെന്നു കരുതേണ്ട.” ഇതും പറഞ്ഞ് ന്യായാധിപന്‍ പരീതിനെ ഒളികണ്ണിട്ടുനോക്കി. പരീത് വേഗം തന്റെ കുപ്പായക്കീശയില്‍ കൈയിടുകയും ന്യായാധിപനെ നോക്കി കണ്ണിറുക്കുകയും ചെയ്തു. പരീത് തനിക്കായി നല്ലൊരു തുക കൈക്കൂലി കൊണ്ടുവന്നിട്ടുണ്ടെന്ന് കരുതി ന്യായാധിപന്‍ വിധി പറഞ്ഞു: [...]
The post എനിക്കുള്ള വിഹിതം appeared first on DC Books.