പ്രതിപക്ഷത്തിന്റെ ജനകീയ സമരത്തെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ . ജനകീയ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിക്കന്നത് അസാധാരണ സാഹചര്യമാണ്. നിരോധിച്ച ഭീകര സംഘടനകളോട് പോലും സ്വീകരിക്കാത്ത നയമാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസില്‍ സര്‍ക്കാറിനുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഇടതുപക്ഷം അക്രമം സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും [...]
The post ജനകീയ സമരത്തെ മുഖ്യമന്ത്രിക്ക് ഭയം : കോടിയേരി appeared first on DC Books.