കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പുഞ്ചിലെ ദുര്‍ഗാ പോസ്റ്റിന് സമീപമാണ് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ആഗസ്റ്റ് 9ന് അര്‍ദ്ധരാത്രിമുതല്‍ വൈകിട്ട് മൂന്നുവരെ ശക്തമായ വെടിവെപ്പുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ ദിവസം പുഞ്ചില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ മേഖലയിലാണ് വീണ്ടും വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. മേഖലയില്‍ വീണ്ടും വെടിവെപ്പുണ്ടായതോടെ ഇന്ത്യാ- പാക്ക് ബന്ധം വീണ്ടും വഷളമാകുമെന്നുറപ്പായി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. [...]
The post പൂഞ്ച് സെക്ടറില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം appeared first on DC Books.