ചെന്നൈ എക്‌സ്പ്രസ്സിന്റെ റിലീസ് ടെന്‍ഷനിലായിരുന്ന ഷാരൂഖ് ഖാന് കൂനിന്മേല്‍ കുരുവായി ഒരു കേസുകൂടി. വാടക ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ഷരൂഖിന്റെ കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതിന്റെ പേരില്‍ മുംബൈയിലെ അഭിഭാഷക വര്‍ഷ ദേശ്പാണ്ടെയാണ് കിംഗ് ഖാനെ കോടതി കയറ്റിയേ അടങ്ങൂ എന്ന വാശിയില്‍ രംഗത്ത് വന്നിരിക്കുന്നത്. ഷാരൂഖിന്റെയും ഗൗരിയുടെയും മൂന്നാമത്തെ കുട്ടി വാടക ഗര്‍ഭപാത്രത്തില്‍ വളരുന്നു എന്ന വാര്‍ത്ത പ്രചരിച്ചതിനൊപ്പം കുട്ടി ആണാണെന്ന് ഷാരൂഖ് ഉറപ്പുവരുത്തിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനെയും കോര്‍പ്പറേഷനെയും [...]
The post ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം: ഷാരൂഖിനെതിരെ കേസ് appeared first on DC Books.