സെക്രട്ടറിയേറ്റ് ഉപരോധിക്കാനുള്ള തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സമരക്കാരെ പ്രകോപിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പോലീസ് സമരക്കാരെ തടഞ്ഞാല്‍ തടയുന്നിടത്ത് അവര്‍ ഇരിക്കുമെന്നും പിണറായി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിക്കില്ലെന്ന കുബുദ്ധി പ്രവര്‍ത്തിച്ചാല്‍ അത് നടക്കില്ല. എല്‍ഡിഎഫ് ഒരു സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ആ സമരമുറയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ സമരം തികച്ചും സമാധാനപരമായിരിക്കും. എന്തു പ്രകോപനമുണ്ടായാലും [...]
The post ഉപരോധ സമരത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് പിണറായി appeared first on DC Books.