പ്രൊഫ. കോഴിശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കവി ഡി വിനയചന്ദ്രന്‍ അര്‍ഹനായി. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ജനുവരി 22ന് കായംകുളം കെ പി എ സി ഓഡിറ്റോറിയത്തില്‍ വെച്ച് നല്‍കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. കോഴിശേരി രവീന്ദ്രനാഥ് അറിയിച്ചു. വൈകിട്ട് നാലിനു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. Summary in English: Kozhiserry literary award to D [...]
↧