കവിയും ചലചിത്രഗാനരചയിതാവുമായ ഭരണിക്കാവ് ശിവകുമാറിന്റെ സ്മരണയ്ക്കായി ഭരണിക്കാവ് ശിവകുമാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രത്‌നപുരസ്‌കാരത്തിന് ഒ എന്‍ വി കുറുപ്പ് അര്‍ഹനായി. 10001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജനുവരി 24ന് വൈകിട്ട് ആറുമണിക്ക് കോ ബാങ്ക് ടവറിലാവും പുരസ്‌കാരദാനമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പന്തളം സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ 15 അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗിരിജാ സേതുനാഥ്, അജി കുമാരപുരം, വി ജി സുധീര്‍കുമാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Summary in English: Ratna puraskaram [...]
↧