തീ പാറുന്ന വാദപ്രതിവാദങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കോടതിമുറിയും, നിസ്സംഗതയുടെയും നിര്‍വികാരതയുടെയും പരമപ്രതീകമായ ജഡ്ജും ഒരു കാലത്തെ ഇന്ത്യന്‍ സിനിമകളിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. കേസുവിസ്താരത്തിന്റെ ആദ്യഘട്ടങ്ങളിലെ പതര്‍ച്ചക്കുശേഷം, കുശാഗ്രബുദ്ധിയായ എതിര്‍ഭാഗം വക്കീലിനെയും അധര്‍മ്മികളായ പ്രതികളെയും വാക്ശരങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ച് വിജയതിലകമണിയുന്ന ആണ്‍ /പെണ്‍ വക്കിലന്‍മാര്‍ കാണികളെ തൃപ്തരാക്കിയിരുന്നു. മറ്റേത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലേക്കാളും ബുദ്ധിശക്തിയിലും നിലവാരത്തിലും മലയാള ‘കോടതി സിനിമകള്‍ ‘ മുന്നിട്ടു നിന്നിരുന്നു. അതുകൊണ്ടുതന്നെയാകാം പെറി മേസണെന്ന വക്കീല്‍ മലയാളത്തില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളി വായനക്കാര്‍ ഇത്രവേഗം സ്വീകരിച്ചതും. ഷെര്‍ലക് [...]
The post കുറ്റകൃത്യങ്ങളുടെ ഉള്ളറകള്‍ തേടി ഒരു അഭിഭാഷകന്‍ appeared first on DC Books.