മണ്ണിന്റെ ആഴങ്ങളിലേയ്ക്കിറങ്ങുന്ന വേരുകള്‍ പോലെ വായനക്കാരന്റെ മനസിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വായനാനുഭവമാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ വേരുകള്‍ എന്ന കൃതി സമ്മാനിക്കുന്നത്. 1966ല്‍ പ്രസിദ്ധീകൃതമായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള നോവലാണ് വേരുകള്‍ .മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന വേരുകളുടെ ആദ്യ ഡി സി പതിപ്പ് ഇറങ്ങുന്നത് 1998ലാണ്. 15 വര്‍ഷം കൊണ്ട് 42ാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കേരളത്തിലെ ഒരു തമിഴ് അയ്യര്‍ കുടുംബത്തിലെ അംഗമായ രഘുവിന്റെ കഥയാണ് വേരുകള്‍ പറയുന്നത്. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേയ്ക്ക് പറിച്ചു [...]
The post വേരുകള്‍ക്ക് നാല്പത്തിരണ്ടാം പതിപ്പ് appeared first on DC Books.