ഫ്‌ളാറ്റ് ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ താരങ്ങളായ സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും എതിരെ കേസെടുക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ഡ്രൈവര്‍മാരായ അനീഷ്, ബദറുദ്ദീന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സായ്കുമാറും ബിന്ദു പണിക്കരും താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റ് ജീവനക്കാരനായ ജോഷിയാണ് പരാതി നല്‍കിയത്. ഫ്‌ളാറ്റില്‍ നിന്നും ചില വസ്തുക്കള്‍ കാണാതായെന്ന് ആരോപിച്ചാണ് താരങ്ങള്‍ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു. പോലീസിനെ സമീപിച്ചപ്പോള്‍ പരാതി സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ജോഷി കോടതിയെ സമീപിച്ചത്.
The post സായ്കുമാറിനും ബിന്ദുപണിക്കര്‍ക്കും എതിരെ കേസ് എടുക്കാന്‍ കോടതി appeared first on DC Books.