സാങ്കേതികവിദ്യ പ്രമേയമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലാണ് എം മുകുന്ദന്റെ നൃത്തം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളത്തിലെ ആദ്യ സൈബര്‍ നോവലാണ് നൃത്തം. സാങ്കേതികവിദ്യയും അതിന്റെ സാധ്യതയും മുമ്പെങ്ങുമില്ലാത്തവിധം മലയാള നോവല്‍ രൂപത്തില്‍ കടന്നുവന്നത് ‘നൃത്ത’ത്തിലായിരുന്നു. കത്തുകള്‍ക്കും കമ്പിയില്ലാ കമ്പികള്‍ക്കുമപ്പുറം പുതിയൊരു ആശയവിനിമയ മാര്‍ഗത്തിന്റെ സാധ്യതയിലൂടെയാണ് നോവലിലെ കഥാപാത്രങ്ങള്‍ സംവദിക്കുന്നത്. സ്ഥലകാലത്തിന്റെ അതിരുകള്‍ മായിച്ചുകളയുകയും ലോകത്തിന്റെ ഏതൊരു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയും ചെയ്ത ഇ-മെയില്‍ എന്ന സംവിധാനത്തിന്റെ പ്രായോഗികത പരീക്ഷിച്ച നോവല്‍ വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവമാണ് [...]
The post സൈബര്‍ ലോകത്തിന്റെ അത്ഭുതങ്ങള്‍ നിറയുന്ന ‘നൃത്തം’ appeared first on DC Books.