മറക്കാന്‍ വയ്യാത്ത ഓര്‍മ്മകളുടെ സമാഹാരമാണ് ഓരോ മനുഷ്യജീവിതവും. എന്നാല്‍ തന്നെയും ഓര്‍മ്മകളുടെ ചാരത്തില്‍ കനല്‍ പോലെ ജ്വലിക്കുന്ന ചില പ്രത്യേക അനുഭവങ്ങള്‍ ഇല്ലാത്തതായി ആരാണുണ്ടാവുക? നൊമ്പരപ്പെടുത്തുന്നതോ, ആനന്ദിപ്പിക്കുന്നതോ, അത്ഭുതപ്പെടുത്തുന്നതോ ആയ അത്തരമൊരു ഓര്‍മ്മയ്ക്ക് ചിലപ്പോള്‍ മനുഷ്യ വ്യക്തിത്വത്തെയോ ഭാവിയെയോ രൂപപ്പെടുത്തുന്നതില്‍ പോലും പ്രധാന പങ്കുവഹിക്കാനാവും. അങ്ങനെ ജീവിതവിജയം നേടിയവരും നമുക്ക് ചുറ്റുമുള്ളപ്പോള്‍ , ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിവാക്യത്തെ ഓര്‍ക്കുക എല്ലായ്‌പോഴും എന്ന് തിരുത്തേണ്ടി വരും. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന [...]
The post മറക്കാത്ത ഓര്‍മ്മകളുടെ പുസ്തകം appeared first on DC Books.