വിവാദങ്ങള്‍ക്കൊടുവില്‍ പാപ്പിലിയോ ബുദ്ധ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലേക്ക്. ഗാന്ധിജിയെ മോശമായി പരാമര്‍ശിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനാനുമതി നിഷേധിച്ച ചിത്രം ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്ത നിലയില്‍ എ സര്‍ട്ടിഫിക്കറ്റുമായാണ് പ്രേക്ഷകസമക്ഷം എത്തുന്നത്. പ്രാദേശിക സെന്‍സര്‍ബോര്‍ഡ് സെന്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ചതു മൂലം കേരളാ രാജ്യാന്തര മേളയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെങ്കിലും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലൈറ്റ് ട്രിബ്യൂണലിന്റെ അനുമതി നേടി മേളയ്ക്ക് സമാന്തരമായി സ്വകാര്യപ്രദര്‍ശനം നടത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയും പോലീസ് തടയുകയും ചെയ്തത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജയന്‍ [...]
↧