ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി-ഡി 5 ന്റെ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിന് ഒരു മണിക്കൂറും 14 മിനിറ്റും 20 സെക്കന്‍ഡും മാത്രം ബാക്കിയുള്ളപ്പോഴാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ജിഎസ്എല്‍വി-ഡി 5 ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ സഹായത്തിലാണ് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ആഗസ്റ്റ് 19ന് വൈകുന്നേരം 4.50ഓടെയായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷേപണ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് [...]
The post ജിഎസ്എല്‍വി-ഡി 5 ന്റെ വിക്ഷേപണം മാറ്റിവച്ചു appeared first on DC Books.