ഒരിക്കല്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോട് താന്‍ എഴുതിയ ഏതാനും ശ്ലോകങ്ങള്‍ കേള്‍ക്കണമെന്ന് രാമപുരത്തുവാര്യര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ രാജാവ് വാര്യരെയും കൂട്ടി. രാജാവിന്റെ ജലവാഹനത്തിലായിരുന്നു മടക്കയാത്ര. യാത്രക്കിടയില്‍ താനെഴുതിയ ശ്ലോകങ്ങള്‍ വാര്യര്‍ രാജാവിനെ പാടി കേള്‍പ്പിച്ചു. വാര്യര്‍ രാജാവിനെ പാടിക്കേള്‍പ്പിച്ചതാകട്ടെ കുചേലവൃത്തവും. ജലവാഹനത്തിലെ തുഴക്കാര്‍ തുഴയിടുന്ന താളത്തിനൊത്താണത്രേ വാര്യര്‍ ശ്ലോകം പാടിയത്.അങ്ങനെ വഞ്ചിയില്‍ ഇരുന്ന് പാടിയതുകൊണ്ടാണ് അതിന് വഞ്ചിപ്പാട്ട് എന്നു പേരുവീണെതെന്നാണ് കരുതുന്നത്. ഗ്രന്ഥസമൃദ്ധികൊണ്ടല്ലെങ്കിലും ജനങ്ങളുടെ സാംസ്‌കാരിക ജീവിതവുമായുള്ള ബന്ധം കൊണ്ട് കേരളീയ [...]
The post കുചേലവൃത്തം വഞ്ചിപ്പാട്ട് appeared first on DC Books.