ഫെഫ്ക ഡയറേക്ടേഴ്‌സ് യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് തുടക്കമായി. സംവിധായകരുടെ മുഴുവന്‍ വിവരങ്ങള്‍ പുതിയ ചിത്രങ്ങള്‍ , ടീസറുകള്‍ , ലൊക്കേഷന്‍ വിശേഷങ്ങള്‍ തുടങ്ങി ഒരു സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം www.fefkadirectors.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ നടന്ന വെബ്‌സൈറ്റ് ഉദ്ഘാനച്ചടങ്ങില്‍ സിനിമാ മേഖലയിലെ പ്രമുഖരായ സംവിധായകര്‍ പങ്കെടുത്തു. കെ.ജി ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. വെബ് ഡെവലപ്പറും ഡിസൈനറുമായ ബേസില്‍ എം കുര്യാക്കോസാണ് വെബ്‌സൈറ്റിന് രൂപകല്പന നല്‍കിയത്.
The post സംവിധായകര്‍ക്ക് ഇനി സ്വന്തം വെബ്‌സൈറ്റ് appeared first on DC Books.