സ്ത്രീകള്‍ക്കു യോഗാസനം ചെയ്യാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. സംശയിക്കാനൊന്നുമില്ല. അവരാണ് യോഗാസനം ചെയ്യേണ്ടത്. പ്രകൃതിസിദ്ധമായ സൗന്ദര്യം നിലനിര്‍ത്താനും അകാലവാര്‍ദ്ധക്യത്തിലേക്കു വഴുതി വീഴാതിരിക്കാനും യോഗ വളരെ സഹായകരമാണ്. ലോകോപകരാര്‍ത്ഥം ശ്രീപരമേശ്വരന്‍ ആദ്യമായി യോഗം ഉപദേശിച്ചത് ശ്രീപാര്‍വ്വതിക്കായിരുന്നു എന്നാണു പുരാണം പറയുന്നത്. സ്ത്രീകള്‍ക്ക് അതു നിഷിദ്ധമാണെങ്കില്‍ പരമേശ്വരന്‍ അതിനൊരുമ്പെടുമായിരുന്നില്ല. ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്ന യോഗാസനങ്ങളുമുണ്ട്. ഋതുകാലങ്ങളിലും ഗര്‍ഭാശയസംബന്ധമായും സ്ത്രീകളില്‍ കണ്ടുവരുന്ന പല വൈഷമ്യങ്ങളും യോഗാസനംകൊണ്ടു മാത്രം പരിഹരിക്കപ്പെട്ടിട്ടുള്ളതിനു പല അനുഭവങ്ങളും സാക്ഷ്യം വഹിക്കുന്നു. യോഗാസനം പതിവായി അനുഷ്ഠിക്കുന്നവര്‍ക്ക് ഗര്‍ഭാശയസംബന്ധമായ സര്‍വ്വ അവയവങ്ങള്‍ക്കും [...]
The post യോഗ സ്ത്രീസൗന്ദര്യത്തിന് appeared first on DC Books.