വിവാദത്തിന്റെ അലകളുയര്‍ത്തി ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഡാവിഞ്ചി കോഡിന്റെ രചയിതാവ് ഡാന്‍ ബ്രൗണ്‍ പുതിയ നോവലിന്റെ സൃഷ്ടിയില്‍. ഇന്‍ഫെര്‍ണോ എന്നു പേരിട്ടിരിക്കുന്ന നോവല്‍ മെയ് പതിനാലിന് പുറത്തിറങ്ങുമെന്ന് ഡാന്‍ ബ്രൗണ്‍ വെളിപ്പെടുത്തി. ഇന്‍ഫെര്‍ണോയും തന്റെ മുന്‍ രചനകളെപ്പോലെ ഒരു ത്രില്ലറായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഡാന്തേയുടെ വിഖ്യാതരചനയായ ഡിവൈന്‍ കോമഡിയുടെ ചുവടുപിടിച്ചുള്ള നിഗൂഢയാത്രയാണ് ഇന്‍ഫെര്‍ണോ. 40 ലക്ഷം കോപ്പികളാണ് ആദ്യപതിപ്പായി അച്ചടിക്കുന്നത്. ലോകമെമ്പാടുമുള്ള ഡാന്‍ ബൗണ്‍ ആരാധകര്‍ പുതിയ നോവലിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണിപ്പോള്‍. ഡാന്‍ ബ്രൗണിന്റെ നോവലുകളിലെല്ലാം [...]
↧