കല്‍ക്കരിപ്പാടം അഴിമതിയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. കല്‍ക്കരിപ്പാട വിതരണം സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ കാണാതായതിനെച്ചൊല്ലിയാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച സര്‍ക്കാര്‍ ,വകുപ്പുമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തുമെന്ന് വ്യക്തമാക്കി. രാജ്യസഭയില്‍ പ്രസ്താവന നടത്തിയ കല്‍ക്കരി വകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എന്തുശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് അറിയിച്ചു. കാണാതായ ഫയലുകള്‍ കണ്ടെത്താന്‍ പരിശോധന തുടരുമെന്നും അത് കണ്ടെത്തി സിബിഐയ്ക്ക് കൈമാറുമെന്നും [...]
The post കല്‍ക്കരിപ്പാടത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം appeared first on DC Books.