പീഡനത്തെ തുടര്‍ന്ന് സ്ത്രീ കൊല്ലപ്പെട്ടാലും ആത്മഹത്യ ചെയ്താലും പ്രതിയ്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമഭേദഗതി വരുത്തുന്ന ബില്ലിന്റെ കരടുരൂപം തയാറായി. പൊതുസ്ഥലത്തും വാഹനങ്ങളിലും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ കഠിന തടവ് നല്‍കുന്നതുള്‍പ്പെടെ വനിതാ സംരക്ഷണത്തിന് കര്‍ശന നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബില്‍. അപമര്യാദയായി പെരുമാറല്‍, കമന്റടി, തൊട്ടുരുമ്മി യാത്ര ചെയ്യല്‍ ഇവയെല്ലാം ഇനി കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ദുരുപയോഗം ചെയ്ത് സ്ത്രീകളെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്നതും [...]
↧