അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീനാ റബ്ബാനി പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നിലപാട് നിരാശാജനകമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും വാക്കുകളില്‍ നിറയുന്നത് യുദ്ധക്കൊതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സൈനികരുടെ മരണത്തിനുശേഷം യുദ്ധം ആഗ്രഹിക്കുന്ന രീതിയിലാണ് മന്മോഹന്‍ സിംഗിന്റെയും മറ്റ് നേതാക്കളുടെയും നീക്കമെന്ന് റബ്ബാനി പറഞ്ഞു. മുമ്പായിരുന്നെങ്കില്‍ ഇന്ത്യ പറയുന്നതിനൊക്കെ ചുട്ട മറുപടി പാക്കിസ്ഥാന്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അനുരഞ്ജനത്തിന്റെ പാതയില്‍ നീങ്ങാന്‍ [...]
↧