സമകാലീന മലയാളനോവലുകളില്‍ പ്രമേയ ചാരുത കൊണ്ടും ആഖ്യാനവൈഭവം കൊണ്ടും ശ്രദ്ധേയമായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന കൃതിയുടെ രചയിതാവ് ടി ഡി രാമകൃഷ്ണന്‍ എഴുതിയ ആല്‍ഫ എന്ന അപൂര്‍വ നോവലിന് ഡി സിയുടെ പുതിയ പതിപ്പ്. പ്രസിദ്ധീകൃതമായി പത്തുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആല്‍ഫയുടെ പ്രസക്തി പണ്ടെന്നത്തേക്കാളിലും വര്‍ദ്ധിച്ചിരിക്കുകയാണ്. മലയാളത്തില്‍ എഴുതപ്പെട്ട ഉട്ടോപ്യന്‍ നോവലാണിതെന്ന് നോവലിനെക്കുറിച്ചുള്ള പഠനത്തില്‍ ഷാജി ജേക്കബ് രേഖപ്പെടുത്തിയത് അക്ഷരാര്‍ദ്ധത്തില്‍ ശരി തന്നെ. ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് [...]
↧