കേരളത്തിലെ ഏറ്റവും വലിയ പ്രസാധനാലയവും ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വിപണന ശൃംഖലയുമായ ഡി സി ബുക്‌സ് 39 വയസ്സ് പൂര്‍ത്തിയാക്കുന്നു. ഒപ്പം ഡി സി ബുക്‌സിന്റെ സ്ഥാപകനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി വര്‍ഷവുമാണിത്. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തിന് തുടക്കം കുറിക്കുകയാണ്. കൊടുങ്ങല്ലൂരിലെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ (പോലീസ് മൈതാനം) ആഗസ്ത് 29ന് വാര്‍ഷികാഘോഷത്തോടെ സാഹിത്യോത്സവത്തിനും തുടക്കമാവും. മലയാളം എഴുത്തുകാരുടെ സഹകരണ സംരംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ [...]
The post ഡി സി ബുക്‌സ് വാര്‍ഷികാഘോഷം കൊടുങ്ങല്ലൂരില്‍ appeared first on DC Books.