ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രാതസ്മരണീയനായ ചട്ടമ്പി സ്വാമികളുടെ 159-ാം ജന്മവാര്‍ഷികത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്നത്തെ മലയാളിക്ക് വിഭാവനം ചെയ്യാന്‍ പോലും കഴിയാത്തത്ര അധ:പതിച്ചു കിടന്ന കേരളസമൂഹത്തെ ഇരുളില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കാന്‍ സ്വാമികള്‍ കൈക്കൊണ്ട നടപടികള്‍ വിലമതിക്കാനാവാത്തതാണ്. ഭാരതത്തിലുടനീളം സമൂലമായ സാമൂഹിക പരിവര്‍ത്തനത്തിന്റെ അലകള്‍ ഉയര്‍ന്നുതുടങ്ങിയ കാലമായിരുന്നു ചട്ടമ്പിസ്വാമികളുടേതും. സ്വാമി ദയാനന്ദനും രാജാറാം മോഹന്‍ റോയും ശ്രീരാമകൃഷ്ണ പരമഹംസരും തുടങ്ങിവച്ച സമൂലമായ സാമൂഹ്യ-സമുദായപരിഷ്‌കരണം സ്വാമി വിവേകാനന്ദനിലൂടെയും സ്വാമി അരവിന്ദ ഘോഷിലൂടെയും ഭാരതമൊട്ടാകെ ആളിപ്പടര്‍ന്നു. ഗാന്ധിജിയും ബാലഗംഗാധര തിലകനും [...]
The post വിവേകാനന്ദന്‍ കേരളത്തില്‍ കണ്ട അത്ഭുതപ്രതിഭാശാലി appeared first on DC Books.