സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് അഡീഷനല്‍ സെഷന്‍സ് കോടതി തുടങ്ങാന്‍ തീരുമാനിച്ചു. എറണാകുളത്തായിരിക്കും ഈ പ്രത്യേക കോടതി സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും. പങ്കാളിത്ത പെന്‍ഷനെതിരെ സമരം ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെങ്കിലും ഡയസ്‌നോണ്‍ ബാധകമായിരിക്കും. അക്രമം കാണിച്ച സമരക്കാര്‍ക്കെതിരെയുള്ള നടപടികള്‍ തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭാസമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ 21 [...]
↧