ആലോചിച്ചുകൂട്ടി ഉത്തരങ്ങള്‍ കണ്ടെത്തുകയും വീണ്ടും അത് പരിശോധിച്ച് വിജയിക്കാനാവുമോ എന്ന് നോക്കുകയുമാണ് മനുഷ്യര്‍ ചെയ്തുവന്നിരുന്നത്. അതിനാല്‍ ഈ ലോകത്ത് ജീവിക്കാനായി ധാരാളം അറിവുകള്‍ ഇന്നുണ്ട്. വഴികളൊന്നുമില്ലാതിരുന്ന ഒരു കാട്ടില്‍ ആയിരക്കണക്കിന് നടപ്പാതകള്‍ ഉണ്ടായപ്പോള്‍ ഏതു പാതയിലൂടെ നടക്കണം എന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് നാമോരോരുത്തരും. വഴിയില്ലായ്മയല്ല, മറിച്ച് വഴികളുടെ ബാഹുല്യമാണ് ഇന്നത്തെ മനുഷ്യന്റെ പ്രശ്‌നം. ഇത്തരം ഒരു ഘട്ടത്തില്‍ ലോകത്തെ അറിഞ്ഞുകൊണ്ട് ജീവിതം സുഗമമാക്കാന്‍ പര്യാപ്തമാക്കുന്നതാണ് മനുഷ്യരറിയാന്‍ എന്ന പുസ്തകം. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ പല സംഘടനകളുമായും ചേര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് [...]
The post മനുഷ്യരറിയാന്‍ മൈത്രേയന്‍ appeared first on DC Books.