ധര്‍മ്മപുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല എന്നാണ് ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിനെക്കുറിച്ച് ആഷാമേനോന്‍ പറഞ്ഞത്. കേട്ടുകേള്‍വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണന്‍ ആരംഭിച്ച നോവല്‍ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. നോവല്‍ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ട് ഇട്ടിക്കോര യാത്ര തുടരുകയാണ്. ലോകത്തിലുള്ള എന്തും കച്ചവടം ചെയ്യാനുള്ളതാണ് എന്നു വിശ്വസിച്ചിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ കഥയാണ് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും പതിനാറാം [...]
The post ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ യാത്ര തുടരുന്നു appeared first on DC Books.