മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിബിഐ സിനിമാസീരീസിന് ഒരു തുടര്‍ച്ചയുണ്ടാവുമെങ്കില്‍ കേസന്വേഷിക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ തന്നെയാവുമെന്ന് സംവിധായകന്‍ കെ.മധു. സേതുരാമയ്യര്‍ക്ക് പകരം മറ്റൊരാള്‍ അന്വേഷിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അത്തരം ഒരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കെ.മധു കൂട്ടിച്ചേര്‍ത്തു. അതേസമയം സുരേഷ്‌ഗോപിയെ നായകനാക്കി താന്‍ ഒരുക്കാന്‍ പോകുന്ന ചിത്രം ഒരു കുറ്റാന്വേഷണചിത്രം തന്നെയാണെന്ന് കെ.മധു വ്യക്തമാക്കി. എന്നാല്‍ അത് സിബി ഐ സീരീസില്‍ പെടുന്നതല്ല. തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണമായിരിക്കും അതില്‍ നടക്കുക. സിബിഐ അഞ്ചാം ഭാഗത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനുശേഷം [...]
The post സിബിഐയ്ക്ക് അഞ്ചാംഭാഗം ഉണ്ടെങ്കില്‍ സേതുരാമയ്യര്‍ തന്നെ വരും appeared first on DC Books.