സ്ത്രീകള്‍ ജന്മനാ പരദുഷണക്കാരാണെന്ന് പറഞ്ഞുപഴകിയ ചൊല്ലുണ്ട്. മറ്റു ചൊല്ലുകളിലേതുപോലെതന്നെ ഈ ചൊല്ലിലും നേരിന്റെ തരിയുണ്ട്. അഭിപ്രായങ്ങളും വാര്‍ത്തകളും പുരുഷന്മാരെക്കാള്‍ കൂടുതല്‍ കൈമാറാന്‍ താല്‍പര്യം കാണിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരും പരദൂഷണത്തില്‍ തല്‍പരരാണെന്നാണ് എന്റെ പക്ഷം. പക്ഷേ, അതിനു മറ്റൊരു പേരാണെന്നുമാത്രം! ദുഷ്‌കീര്‍ത്തി ആവോളമുള്ളതുകൊണ്ട് നാം ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പരദൂഷണം ബൂമറാങ് പോലെ തിരിച്ചടിച്ചെന്നും വരാമല്ലോ. അറുപതാകുമ്പോഴേക്കും ഏതാണ്ട് നാമെല്ലാവരും ജീവിതം അതിന്റെ ഉയര്‍ച്ചതാഴ്ചകളോടെ കാര്യമായിത്തന്നെ അനുഭവിച്ചിരിക്കും. ബന്ധുക്കളെയും മിത്രങ്ങളെയും ശത്രുക്കളെയും വെറും പരിചയക്കാരെയും സംബന്ധിച്ച ഒരുപാട് അനാവശ്യവിവരങ്ങള്‍ [...]
The post പരദൂഷണം നിരുപദ്രവകരമാണോ? appeared first on DC Books.