മലയാളകവിതയിലേക്ക് തീക്കാറ്റ് വിതച്ചുകൊണ്ടായിരുന്നു കടമ്മനിട്ടയുടെ വരവ്. എരിയുന്ന മനസില്‍ ഫണം വിടര്‍ത്തിയാടിയ ആത്മരോഷങ്ങളെ അദ്ദേഹം പൊള്ളുന്ന വാക്കുകളാക്കി. ആ വാക്കുകള്‍ നഗ്നസത്യത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളായി. അത് പുതിയ പ്രണവവും സ്വപ്നവും ദു:ഖവും സാന്ത്വനവുമായി… കവിതയെ അഗ്നിപര്‍വതങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന വാക്കുകളാക്കി മാറ്റിയ കടമ്മനിട്ട രാമകൃഷ്ണന്‍ നിത്യനിദ്രയിലാണ്ടിട്ട് അഞ്ചുവര്‍ഷമാകുന്നുവെങ്കിലും അക്ഷരങ്ങളിലൂടെ അദ്ദേഹം പകര്‍ന്ന ലാവ ഇന്നും പൂര്‍വാധികം ശക്തിയോടെ മുഴങ്ങുകയാണ്. 1980ല്‍ കടമ്മനിട്ടയുടെ കവിതകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയത് 1983ലായിരുന്നു. [...]
The post തീക്കാറ്റ് വിതച്ച കവിതകള്‍ക്ക് പതിനെട്ടാം പതിപ്പ് appeared first on DC Books.